കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു ശബരിമലയിൽ ദർശനത്തിനായി സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തി. എരുമേലി, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആണ് സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വെർച്വൽ ക്യൂ വഴി 70000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 10000 പേർക്കുമാണ് ദർശനത്തിനു അവസരമൊരുക്കുന്നത്. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പോട്ട് ബുക്കിങ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന് ബുക്ക് ചെയ്യാതെ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നല്‍കണം. മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണ് ഉണ്ടാവുക. തിരക്ക് അനുസരിച്ച് കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ബാര്‍കോഡ് സംവിധാനത്തോടെയാകും സ്‌പോട്ട് ബുക്കിംഗ് വഴി തീര്‍ത്ഥാടകര്‍ക്ക് പാസുകള്‍ അനുവദിക്കുക. പരിശോധന പോയിന്റുകളിൽ സ്‌കാൻ ചെയ്യുമ്പോൾ ഭക്തരുടെ വിവരങ്ങൾ ലഭിക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്.