വൈക്കം: ഭക്തജനത്തിരക്കിൽ വൈക്കം മഹാദേവ ക്ഷേത്രം. അഷ്ടമി ഉത്സവങ്ങളിൽ അവധി ദിനമായ ഞായറാഴ്ച ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നീണ്ടനിരയായിരുന്നു. മണിക്കൂറുകളോളം കാത്തു നിന്ന ശേഷമാണ് ദർശനത്തിനു അവസരമൊരുക്കിയത്. അവധി ദിനമായതിനാൽ ദൂരെ ദേശത്തു നിന്നുള്ളവരും ഇന്നലെ ദർശനത്തിനു എത്തിയിരുന്നു. 23 ന് ആണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ചിത്രം ആനന്ദ് നാരായണൻ