വൈക്കം: വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിൽ വൈക്കത്തഷ്ടമിക്ക് കൊടിയേറി. ചൊവ്വാഴ്ച രാവിലെ 8നും 8.45നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. മഹാദേവ ക്ഷേത്രത്തിലെ 13 ദിവസം നീണ്ടുനിൽക്കുന്ന അഷ്ടമി ഉത്സവത്തിനാണു ഇന്ന് കൊടിയേറിയത്. ക്ഷേത്രം തന്ത്രി മുഖ്യന്മാരായ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും ബ്രഹ്മശ്രീ കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ആണ് തൃക്കോടിയേറ്റ് നടന്നത്. നൂറുകണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റിനു സാക്ഷ്യം വഹിക്കാനെത്തിയത്. 17നു രാത്രി കൂടിപ്പൂജ വിളക്ക്, 18നു രാത്രി ഋഷഭവാഹനം എഴുന്നള്ളിപ്പ്. 21നു രാവിലെ വലിയശ്രീബലി, രാത്രി വലിയവിളക്ക്. 23നാണ് വൈക്കത്തഷ്ടമി. 24നു ആറാട്ട്. 25നു മുക്കുടി നിവേദ്യം.
ചിത്രങ്ങൾ: ആനന്ദ് നാരായണൻ, ഹരി വൈക്കം.