വിദ്യാനികേതൻ ജില്ലാ കലാമേള: പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം ഓവറോൾ ചാമ്പ്യന്മാർ.


പാലാ: ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ നടന്ന ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലാമേള വേദിക 2024-ൽ 716 പോയിന്റ് നേടി പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം ഓവറോൾ ചാമ്പ്യന്മാരായി. 607 പോയിന്റോടെ കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിർ റണ്ണറപ്പ് സ്ഥാനം നേടി. ഐങ്കൊമ്പ്  അംബികാ വിദ്യാഭവൻ 490 പോയിന്റുമായി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പ്രശസ്ത നര്‍ത്തകിയും സ്കൂൾ കലോത്സവങ്ങളിലും യുവജനോത്സവങ്ങളിലും കലാതിലകവുമായിരുന്ന ഡോ. പത്മിനി കൃഷ്ണൻ വിജയികൾക്ക് ട്രോഫികള്‍ വിതരണം ചെയ്തു.