കോട്ടയം: തമിഴ്നാട് തേനിയിൽ ബസും കാറും കൂട്ടിയിടിച്ച് 3 കോട്ടയം സ്വദേശികൾ മരിച്ചു. ഇന്നു പുലർച്ച അഞ്ചരയോടെ തേനി പെരിയകുളത്ത് ആണ് അപകടം ഉണ്ടായത്.
അപകടത്തിൽ കാർ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33), പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണു മരിച്ചത്. ഗോവിന്ദപുരം പുത്തൻ കുന്നേൽ പി.ജി.ഷാജി. (50) ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാറും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സ് മറിഞ്ഞു. 18 ബസ്സ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.