ഇനി ജോലി ഉറപ്പ്, അദാലത്തിന്റെ കരുതലിൽ സോജുവിന്‌ കൈത്താങ്ങായി അക്ഷയ!


കാഞ്ഞിരപ്പള്ളി: 'കരുതലും കൈത്താങ്ങും' കാഞ്ഞിരപ്പള്ളി താലൂക്ക് പരാതി പരിഹാര അദാലത്തിൽ എത്തിയതായിരുന്നു സോജു തോമസ്.

 

 എം കോം ബിരുദധാരിയായ ഭിന്നശേഷിക്കാരനായ സോജു ഒരു ജോലി ലഭിക്കുക എന്ന ആവശ്യവുമായാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ പരാതി പരിഹാര അദാലത്തിൽ എത്തിയത്. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ എത്തിയ സോജുവിന്റെ അരികെയെത്തി ഒപ്പമിരുന്നാണ് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പരാതിയും ആവശ്യങ്ങളും കേട്ടത്. എം കോം ബിരുദധാരിയായ തനിക് ഒരു തൊഴിലാണ് വേണ്ടതെന്ന ആവശ്യത്തിൽ ജോലി ഉറപ്പ് നൽകിയാണ് മന്ത്രി സോജുവിനെ യാത്രയാക്കിയത്. കാഞ്ഞിരപ്പള്ളി അക്ഷയ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലാണ് സോജുവിന്‌ ജോലി നൽകിയിരിക്കുന്നത്.