കോട്ടയത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് കൂട്ടിക്കൽ,വാഴൂർ പഞ്ചായത്തുകളിൽ.


കോട്ടയം: കോട്ടയത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ,വാഴൂർ പഞ്ചായത്തുകളിൽ ആണ് രോഗബാധ സ്ഥിരീകരിച്ചത്.

 

 രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ ഫാമുകളിലെ പന്നികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഫാമുകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂർ, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകൾ നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നു. രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നിമാംസ വിതരണവും വിൽപ്പനയും പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു.