വ്യാജ ഓഫറുകളിൽ വഞ്ചിതരാകരുതേ! കോട്ടയം ലുലുവിന്റെ സമ്മാനപ്പെരുമഴ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് വ്യാജ ഓഫറുകൾ, ലിങ്കിൽ ക്ലിക്ക് ചെയ്


കോട്ടയം: വമ്പൻ ഹിറ്റായി കോട്ടയത്ത് ലുലു മാളിന്റെ ഉത്‌ഘാടനം കഴിഞ്ഞതോടെ മാൾ കാണാനും സാധനങ്ങൾ വാങ്ങാനായി കൂടുതലായി ആളുകൾ എത്തിത്തുടങ്ങിയതോടെ വ്യാജ ഓഫറുകളുമായി വ്യാജന്മാരും തട്ടിപ്പിനിറങ്ങിയിട്ടുണ്ട്.

 

 കോട്ടയം ലുലുവിന്റെ സമ്മാനപ്പെരുമഴ എന്ന പേരിൽ ആണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ലുലുവിന്റെ ക്രിസ്മസ് സമ്മാനമായി 6000 രൂപ ലഭിക്കുമെന്നും ലിങ്കിൽ ക്ലിക്ക് ചെയ്തു ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നുമാണ് സന്ദേശം. ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും ലിങ്ക് വ്യാജമാണെന്ന്. ഇത്തരം ലിങ്കിൽ ക്ലിക്ക് ചെയ്തു വ്യക്തിഗത വിവരങ്ങളോ ചോദ്യങ്ങൾക്ക് മറുപടികളോ നൽകുമ്പോൾ നമ്മുടെ മുഴുവൻ വിവരങ്ങളും ഇവർ ചോർത്തുകയും തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്യും. ഇത്തരം ലിങ്കുകൾ ലഭിച്ചാൽ അവ ഷെയർ ചെയ്യുകയോ ഓപ്പൺ ചെയ്യുകയോ ചെയ്യാതെ ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്. ഓഫറുകളും മറ്റു വിവരങ്ങളും എല്ലാം ഔദ്യോഗിക വെബ്‌സൈറ്റിലും സമൂഹമാധ്യമ പേജുകളിലും മാത്രമാകും ലഭ്യമാകുക എന്ന് ലുലു അധികൃതർ പറഞ്ഞു.