കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവതിയ്ക്കു ദാരുണാന്ത്യം.


ആർപ്പൂക്കര: കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവതിയ്ക്കു ദാരുണാന്ത്യം. കോട്ടയം ആർപ്പൂക്കര വില്ലുന്നി പോത്താലിൽ വീട്ടിൽ ബിജുവിൻ്റെ മകൾ നിത്യ (20) ആണ് മരിച്ചത്.

 

 തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം. ജിമ്മിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ആർപ്പൂക്കര വില്ലുന്നിയിൽ വെച്ച് ബൈക്ക് നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ നിത്യയുടെ തല റോഡിലെ ക്രാഷ് ബാരിയറിൽ ഇടിക്കുകയും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഇതുവഴിയെത്തിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ നിത്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.