കോട്ടയം അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.


കോട്ടയം: കോട്ടയം അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ജിതിൻ (15) ആണ് മരിച്ചത്.

 

 ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. അമയന്നൂർ സെൻറ് തോമസ് എൽപി സ്കൂളിനു സമീപമായിരുന്നു അപകടം. ജിതിനും സഹോദരൻ ജിബിനും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരനൊപ്പം മുടി വെട്ടാനായി കടയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വെള്ളൂർ ടെക്നിക്കൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ജിതിൻ. അപകടത്തിൽ കാർ താകീഴായി മറിഞ്ഞു. അപകടത്തിൽ ജിബിനും പരിക്കേറ്റിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.