കോട്ടയം: മധ്യ കേരളത്തിലെ ആദ്യത്തെ ഹിപ്പ് ആൻഡ് നീ റീപ്ലേസ്മെന്റ് റോബോട്ടിക് സെന്റർ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 15 റോബോട്ടിക് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്.
ഈ നേട്ടം റോബോട്ടിക്കിന്റെ അതേ മാതൃകയിലുള്ള കേക്ക് മുറിച്ച് ആഘോഷിച്ചു. ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത്, ഓർത്തോ റോബോട്ടിക് വിഭാഗം ഡോക്ടർമാർ, കാരിത്താസ് ഹോസ്പിറ്റൽ ജോയിൻ്റ് ഡയറക്ടർമാരായ റവ. ഫാ. സ്റ്റീഫൻ തേവർപറമ്പിൽ, റവ. ഫാ. ജിസ്മോൻ മഠത്തിൽ, ഡോ അജിത് വേണുഗോപാലൻ (സി ഓ ഓ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്രം സൃഷ്ടിക്കുകയാണ് കാരിത്താസ് ഹോസ്പിറ്റൽ.