തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി ജില്ലയിലെ ദേവാലയങ്ങൾ.


കോട്ടയം: ഇരുപത്തിയഞ്ചു ദിവസത്തെ ത്യാഗത്തിന്റെയും സഹനത്തിന്റെയും നോമ്പ് കാലത്തിനു ശേഷം തിരുപ്പിറവിയുടെ സന്ദേശവുമായി ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങി ക്രൈസ്തവരും ജില്ലയിലെ ദേവാലയങ്ങളും.

 

 ജില്ലയിലെ ദേവാലയങ്ങളിൽ പാതിരാ കുർബാനയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും തിരുപ്പിറവിയുടെ തിരുക്കർമ്മങ്ങൾ ദേവാലയങ്ങളിൽ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ക്രിസ്മസ് ആഘോഷങ്ങൾക്കൊരുങ്ങുകയാണ്.