ക്രിസ്മസ് ആഘോഷങ്ങൾക്ക് പകിട്ടേകി ക്രിസ്മസ് റീത്തൊരുക്കി എരുമേലി സ്വദേശിനി! ക്രിസ്മസ് അലങ്കാരത്തിൽ താരമായി ക്രിസ്മസ് റീത്തുകൾ!


എരുമേലി: ക്രിസ്മസ് ആഘോഷങ്ങൾക്ക് നമ്മുടെ നാട്ടിലും താരമായി മാറിയിരിക്കുകയാണ് ക്രിസ്മസ് റീത്തുകൾ. വ്യത്യസ്തമായ ക്രിസ്മസ് റീത്തുകൾ നിർമ്മിച്ചു ശ്രദ്ധേയയാകുകയാണ് കോട്ടയം എരുമേലി സ്വദേശിനിയായ നാൻസി നിതിൻ. 



ആഘോഷവും ആവേശവും ഒപ്പം ലോകത്തിനു പ്രത്യാശയുടെ സന്ദേശം നൽകിയെത്തുന്ന ക്രിസ്മസിന് പകിട്ടേറിയ വിരുന്നൊരുക്കുകയാണ് വ്യത്യസ്ത ക്രിസ്മസ് റീത്തുകളിലൂടെ നാൻസി. നാൻസി നിർമ്മിച്ച ക്രിസ്മസ് റീത്തുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് ആവശ്യക്കാരായി എത്തിയതെന്ന് നാൻസി പറഞ്ഞു. നമ്മുടെ നാട്ടിൽ ഇപ്പോൾ ഇതൊരു വ്യത്യസ്ത താരമാണ്. എന്നാൽ എറണാകുളം,തിരുവനന്തപുരം പോലെയുള്ള  മേഖലകളിൽ ക്രിസ്മസിന് ക്രിസ്മസ് റീത്തുകൾക്ക് വലിയ പ്രചാരമുണ്ട് എന്നും നാൻസി പറയുന്നു.

 

 വ്യത്യസ്തമായ ക്രിസ്മസ് റീത്തുകൾക്ക് ആവശ്യക്കാരേറെയാണ്. പുരാതന റോമിൽ റീത്തുകൾ വീടുകളുടെ മുൻപിൽ വിജയത്തിന്റെ അടയാളമായി തൂക്കിയിരുന്നു. ജർമ്മനിയിലെ കത്തോലിക്കാരാണ് ക്രിസ്മസുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾക്കായി റീത്തുകൾ ഉപയോഗിച്ച് തുടങ്ങിയത്. ക്രിസ്മസ് റീത്തുകളുടെ വീഡിയോകളും ചിത്രങ്ങളും യൂട്യൂബിൽ പങ്കുവെച്ചതോടെ ഇതിനോടകം തന്നെ നിരവധിപ്പേരാണ് ഓർഡർ നൽകിയിരിക്കുന്നത്. 



വ്യത്യസ്തമായ രീതിയിൽ ക്രിസ്മസ് റീത്തുകൾ നിർമ്മിക്കുന്നതിനാൽ ആവശ്യക്കാരും ഏറെയാണ്. ആവശ്യക്കാരുടെ ഇഷ്ട്ങ്ങളനുസരിച്ചും പ്രത്യേകമായി ക്രിസ്മസ് റീത്തുകൾ തയ്യാറാക്കി നൽകുമെന്ന് നാൻസി പറഞ്ഞു. ഈ വർഷത്തെ ക്രിസ്മസ്സിൽ നക്ഷത്രങ്ങളുടെ തിളക്കങ്ങളിലും ഇലക്ട്രോണിക്ക് ബൾബുകളുടെ പ്രകാശങ്ങളിലും ക്രിസ്മസ് ട്രീകൾക്കും പുൽക്കൂടുകൾക്കുമൊപ്പം മിന്നിത്തിളങ്ങി നിൽക്കുകയാണ് ക്രിസ്മസ് റീത്തുകളും. വിദേശ രാജ്യങ്ങളിലെയും മറ്റും ക്രിസ്മസ് അലങ്കാരങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ക്രിസ്മസ് റീത്തുകൾ. എവർഗ്രീൻ നിത്യജീവന്റെ പ്രതീകവും ഹോളി ഓക്കിന്റെയും റെഡ്ബറി ബുഷിന്റെയും കുഞ്ഞുമുള്ളുകൾ കുരിശുമരണ സമയത്ത് ക്രിസ്തുവിന്റെ ശിരസിൽ ചാർത്തിയ മുൾമുടിയുടേയും ഓർമ്മയാണ്. ഈ ക്രിസ്മസ് ആഘോഷമാക്കാൻ ക്രിസ്മസ് റീത്തുകൾ നിർമ്മിച്ചു നൽകുന്നതിനൊപ്പം ക്രിസ്മസ് രാവിൽ മിന്നിത്തിളങ്ങാൻ ഫാഷൻ വസ്ത്രങ്ങളുടെ ശേഖരവുമുണ്ട്. നൈനിക കളക്ഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് കമനീയ വസ്ത്ര ശേഖരങ്ങളുടെ വില്പന നടത്തുന്നത്. ക്രിസ്മസ്സായതിനാൽ ചുരിദാറുകൾക്കും കുർത്തികൾക്കും ഓർഡറുകൾ ഇപ്പോൾ കൂടുതലായി ലഭിക്കുന്നുണ്ടെന്ന് നാൻസി പറഞ്ഞു. 249 രൂപ മുതലാണ് ക്രിസ്മസ് റീത്തുകളുടെ വില ആരംഭിക്കുന്നത്. ആവശ്യക്കാർക്ക് ഓർഡർ നൽകിയാൽ തപാലിലൂടെ എത്തിച്ചു നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ: 8157931425.