ഇ-നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.


ഇ-നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

 

 യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പിന്റെ പ്രത്യേക ഇടപെടലിൽ യുവജനങ്ങൾക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയത്തിൽ രൂപീകൃതമായ ഇ- നാട് യുവജന സഹകരണ സംഘം പുറത്തിറക്കുന്ന സാറ്റിസ് ബൈറ്റ് ഫുഡ് പ്രൊഡറ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം പഴയിടം മോഹനൻ നമ്പൂതിരിക്ക് ഉൽപന്നങ്ങൾ കൈമാറിയാണ് മന്ത്രി നിർവ്വഹിച്ചത്. യുവജനങ്ങളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കോട്ടയം ജില്ലയിലെ വെളിയന്നൂർ ആസ്ഥാനമായി മാലിന്യ സംസ്കരണ രംഗത്ത് ഒരു പുതു മാതൃക അവതരിപ്പിച്ചു കൊണ്ടാണ് ഇ-നാട് യുവജന സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആണ് ദോശമാവ്,പുളിയിഞ്ചി വിവിധ ഇനം അച്ചാറുകൾ എന്നിവ വിപണിയിൽ എത്തുന്നത്.