ഫെയ്ഞ്ചൽ എഫക്‌ട്‌: കോട്ടയം ജില്ലയിൽ മഴ കനക്കുന്നു, ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്നു, വിവിധ മേഖലകളിൽ നാശനഷ്ടങ്ങൾ, ഏറ്റുമാനൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ


കോട്ടയം: പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴ കനത്തതോടെ ജില്ലയിൽ വീണ്ടും മഴ ശക്തമാകുന്നു. അതിശക്തമായ മഴയിൽ ജില്ലയുടെ വിവിധ മേഖലകളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധിപ്പേരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി. മാടപ്പള്ളി മുതൽപ്ര ഭാഗത്ത്‌ ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്നു. പുതിയത്തുവീട്ടിൽ ചെറിയാൻ വർഗീസിന്റെ വീടാണ്തകർന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. പുതുപ്പള്ളി കറുകച്ചാൽ റോഡിൽ പാറപ്പ ഭാഗത്ത്‌ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയിൽ ഏറ്റുമാനൂരിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. എംസി റോഡിൽ അടക്കം 2 അടിയോളം വെള്ളം കയറി. വില്ലേജ് ഓഫീസിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും പേരൂർ കവല ഭാഗത്തെ കടകളിലും വെള്ളം കയറി. കനത്ത മഴയെ തുടർന്നു ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്ത് കടകളിൽ വെള്ളം കയറി.

ഫയൽ ചിത്രം.