കോട്ടയം: യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ(41) സംസ്കാരം വ്യാഴാഴ്ച.
യുകെയിൽ ബ്ലാക്ക്ബേണിലുള്ള സെന്‍റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. പ്ലീസിങ്ടൺ സെമിത്തേരിയിൽ സംസ്കാരം നടക്കും. നഴ്‌സിങ് ഹോമിൽ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന അബിൻ ലോഫ്റ്റിൽ കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. നഴ്‌സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഒരു വർഷം മുൻപാണ് അബിനും ഭാര്യ ഡയാനയും യുകെയിൽ എത്തിയത്. എബിൻ്റെ ഭാര്യക്ക് നഴ്സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് എബിനും അതേ നഴ്സിംഗ് ഹോമിൽ ജോലിക്ക് കയറിയത്. ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ പരിക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. റയാൻ, റിയ എന്നിവരാണ് മക്കൾ.