കോട്ടയം: കോടതിയുടെ കർശന നിർദ്ദേശത്തിൽ ജില്ലയിലെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന 6061 പരസ്യ ബോർഡുകൾ നീക്കം ചെയ്തു. കോട്ടയത്ത് നഗരസഭാ ജീവനക്കാർ പാതയോരങ്ങളിലും ഫുട്‍പാത്തുകളിലും സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ നീക്കം ചെയ്തു.
8,65,000 രൂപ പരസ്യ ബോർഡ് സ്ഥാപിച്ചവർക്കു പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും രാഷ്ട്രീയ പാർട്ടിക്കാരുടെയും പരസ്യ ബോർഡുകൾ ഇക്കൂട്ടത്തിലുണ്ട്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളുടെ 4432 പരസ്യ ബോർഡുകളും രാഷ്ട്രീയ പാർട്ടികളുടെ 1282 പരസ്യ ബോർഡുകളും ഉൾപ്പടെ നീക്കം ചെയ്തു. അനധികൃതമായി ബോർഡും ബാനറും സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികൾക്ക് 20,000 രൂപ പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു.
representative image