മിസിസ് കേരള മത്സരത്തിൽ കിരീടം ചൂടി കോട്ടയം സ്വദേശിനി! എസ്പാനിയോ മിസിസ് കേരള 2024-ല്‍ അന്നം ജോണ്‍പോളിന് കിരീടം.


കൊച്ചി: കൊച്ചിയിൽ നടന്ന എസ്പാനിയോ മിസിസ് കേരള 2024-മത്സരത്തിൽ കിരീടം ചൂടി കോട്ടയം സ്വദേശിനി. കോട്ടയം സ്വദേശിനിയും മലയാള ചലച്ചിത്ര നിർമ്മാതാവ് ജോൺ പോളിന്റെ ഭാര്യയുമായ അന്നം ജോൺ പോൾ ആണ് മിസിസ് കേരള 2024-മത്സരത്തിൽ കിരീടം ചൂടിയത്.

 

 മത്സരത്തിൽ വിദ്യ എസ്. മേനോന്‍ ഫസ്റ്റ് റണ്ണറപ്പും അഞ്ജു അന്ന തോമസ് സെക്കന്‍ഡ് റണ്ണറപ്പും ഐശ്വര്യ സുരേന്ദ്രന്‍ തേര്‍ഡ് റണ്ണറപ്പുമായി. വിവാഹിതരായ 27 വനിതകളാണ് അവസാന ഘട്ടത്തിൽ മത്സരത്തിൽ ഉണ്ടായിരുന്നത്. ഇവരെ പിന്നിലാക്കിയാണ് കോട്ടയം സ്വദേശിനിയായ അന്നം പോൾ ജോൺ കിരീടം ചൂടിയത്. മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായ വിദ്യ എസ്. മേനോന്‍ കൊച്ചി സ്വദേശിനീയാണ്. കൊച്ചിയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ് വിദ്യ. മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദധാരിയുമാണ്. മത്സരത്തിൽ സെക്കന്‍ഡ് റണ്ണറപ്പായ അഞ്ജു അന്ന തോമസ് കോട്ടയം സ്വദേശിയാണ്. സംരംഭകയായ അഞ്ജു നിലവിൽ കൊച്ചിയിലാണ് താമസം. മത്സരത്തിൽ തേര്‍ഡ് റണ്ണറപ്പായ ഐശ്വര്യ സുരേന്ദ്രന്‍ എ ഐ എൻജിനീയറാണ്. ആലുവ ഇറാം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം നടന്നത്. കോട്ടയം സ്വദേശിനിയായ അന്നം ജോൺപോൾ രോമാഞ്ചം സിനിമയുടെ സഹനിർമ്മാതാവാണ്.