കോട്ടയം: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോട്ടയം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ–സിന്ധു ദമ്പതികളുടെ മകൾ ലക്ഷ്മി രാധാകൃഷ്ണൻ (21)നെ ആണ് നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മിയെ താമസസ്ഥലത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ വിദ്യാർത്ഥിനിയാണ് ലക്ഷ്മി രാധാകൃഷ്ണന്‍. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്ന മറ്റു വിദ്യാർത്ഥികൾ ക്ലാസ്സിൽ പോയപ്പോഴാണ് സംഭവം. അസുഖം കാരണമാണ് ഇന്ന് ലക്ഷ്മി ക്‌ളാസിൽ പോകാതിരുന്നത്. കോട്ടയത്തു നിന്നും ബന്ധുക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. പഠിയ്ക്കാൻ സമർത്ഥയായിരുന്ന ലക്ഷ്മിക്ക് കോട്ടയത്തും കോഴിക്കോട്ടും അഡ്മിഷൻ ലഭിച്ചിട്ടും കോഴിക്കോട് തിരഞ്ഞെടുക്കുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.