ശബരിമല റോഡിൽ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു 7 പേർക്ക് പരിക്ക്.


ശബരിമല: ശബരിമല റോഡിൽ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു 7 പേർക്ക് പരിക്ക്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.

 

 അപകടത്തിൽ 2 ബസുകളിലെ ഡ്രൈവർമാർക്കും 5 തീർത്ഥാടകർക്കുമാണ് പരിക്കേറ്റത്. പമ്പയിൽ നിന്ന് എരുമേലിക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സും നിലയ്ക്കൽ നിന്നു പമ്പയിലേക്കു വന്ന ചെയിൻ സർവീസ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.