മണ്ഡലകാലത്ത്‌ പമ്പ സ്പെഷ്യൽ സർവീസിലൂടെ കോട്ടയം ജില്ലയിൽ നിന്നും കെ.എസ്‌.ആർ.ടി.സി.ക്ക്‌ ലഭിച്ചത് 4.74 കോടി രൂപ.


കോട്ടയം: മണ്ഡലകാലത്ത്‌ പമ്പ സ്പെഷ്യൽ സർവീസിലൂടെ കോട്ടയം ജില്ലയിൽ നിന്നും കെ.എസ്‌.ആർ.ടി.സി.ക്ക്‌ ലഭിച്ചത് 4.74 കോടി രൂപ.

 

 കോട്ടയം, എരുമേലി ഡിപ്പോകളിൽ നിന്നാണ് ഈ വരുമാനം കെ.എസ്‌.ആർ.ടി.സി.ക്ക്‌ ലഭിച്ചത്. കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇത്തവണ കൂടുതൽ സർവ്വീസുകൾ നടത്തിയിരുന്നു. 40 ബസ്സുകളാണ് ഇതിനായി സർവ്വീസ് നടത്തിയത്. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് 4.13 കോടി രൂപയായിരുന്നു കെ.എസ്‌.ആർ.ടി.സി.ക്ക്‌ വരുമാനം ലഭിച്ചത്. കോട്ടയം ഡിപ്പോയിൽ നിന്ന്‌ ഇത്തവണ 3.06 കോടിയാണ്‌ വരുമാനം ലഭിച്ചത്. 34,20,126 രൂപയാണ്‌ ഇത്തവണ കോട്ടയം ഡിപ്പോയിൽ അധിക വരുമാനമായി ലഭിച്ചത്. എരുമേലി ഡിപ്പോയിൽ നിന്ന്‌ പമ്പ സർവീസിലൂടെ ലഭിച്ചത് 1.68 കോടി രൂപയാണ്. കഴിഞ്ഞ മണ്ഡല കാലത്ത് 1.42 കോടി രൂപയായിരുന്നു വരുമാനം.