പമ്പ സർവീസ്: എരുമേലി കെ എസ്‌ ആർ ടി സിക്ക് വരുമാന വർധനവ്, 2278 ട്രിപ്പുകളിൽ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ.


എരുമേലി: എരുമേലി-പമ്പ സർവ്വീസിൽ എരുമേലി കെ എസ്‌ ആർ ടി സി ഡിപ്പോയ്ക്ക് വരുമാന വർധനവ്. ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ച് 24 ദിവസത്തിനുള്ളിൽ കെ എസ്‌ ആർ ടി സി യിലൂടെ ശബരിമല യാത്ര നടത്തിയത്.

 

 കഴിഞ്ഞ വര്ഷത്തേക്കാളും 20 ലക്ഷം രൂപയുടെ വർധനവ് വരുമാനത്തിലുണ്ടായിട്ടുണ്ട്. 2278 ട്രിപ്പുകൾ ഇതുവരെ എരുമേലി ഡിപ്പോയിൽ നിന്നും പമ്പയിലേക്ക് നടത്തിയിട്ടുണ്ട്.