മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്.


മുണ്ടക്കയം: മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. മടുക്ക കൈവിളയിൽ ഉഷയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

 

 വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ മുണ്ടക്കയം-എരുമേലി റോഡിൽ പുത്തൻചന്ത ഭാഗത്താണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് അമിത വേഗതയിൽ പിന്നിലൂടെയെത്തിയ ഓട്ടോറിക്ഷ ഉഷയെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തിൽ റോഡിലേക്ക് വീണ ഇവർ ബോധരഹിതയായി. കാല്നടയാത്രക്കാരിയെ ഇടിച്ച ശേഷം ഓട്ടോ റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഉഷയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.