ശബരിമല: ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ഇതുവരെ ശബരിമലയിൽ എത്തിയത് 22.67 ലക്ഷം തീർത്ഥാടകർ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
തീർത്ഥാടനകാലം ആരംഭിച്ചു 29 ദിവസത്തിനുള്ളിൽ എത്തിയ തീർത്ഥാടകരുടെ എണ്ണമാണ് ഇത്. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി എത്തിയത് 4.51 ലക്ഷം തീർത്ഥാടകർ ആണെന്നും അദ്ദേഹം പറഞ്ഞു. 163.89 കോടി രൂപയാണ് ഈ വർഷത്തെ ആകെ വരുമാനം. 22.76 കോടി രൂപയുടെ അധിക വരുമാനം ഇത്തവണ ഇതുവരെ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് ദർശനം സുഗമമാക്കാനും സാധിച്ചെന്നും പി എസ് പ്രശാന്ത് പറഞ്ഞു.