ശബരിമലയിൽ തീർത്ഥാടകത്തിരക്ക്, ഇന്നലെ വരെ ദർശനം നടത്തിയത് 30 ലക്ഷത്തിലധികം ഭക്തർ, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ എത്തി, മണ്ഡലപൂജയുമായി ബന്ധപ്പെട്ടു ത


ശബരിമല: ഭക്തജനത്തിരക്കിലമർന്നു ശബരിമല. കഴിഞ്ഞ ദിവസം മുതൽ കൂടുതലായി തീർത്ഥാടകർ എത്തിത്തുടങ്ങി. ഇന്നലെ വരെ ശബരിമലയിൽ ദർശനം നടത്തിയത് 30 ലക്ഷത്തിലധികം ഭക്തർ ആണ്.

 

 കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തീർത്ഥാടകർ ഈ വർഷം ദർശനത്തിനു എത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇന്നലെവരെ 30,87,049 പേരാണു ദർശനത്തിന് എത്തിയത്. കഴിഞ്ഞവർഷം ഇതേസമയം 26,41,141 പേർ എത്തി. 4,45,908 ഭക്തർ ഇത്തവണ കൂടുതലായി എത്തിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മണ്ഡലപൂജയുമായി ബന്ധപ്പെട്ടു തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 25, 26 തീയതികളിൽ വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിങ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും. സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്തി. തങ്കയങ്കി ഘോഷയാത്ര 25ന് വൈകിട്ട് 6.15 ന് സന്നിധാനത്ത് എത്തിച്ചേരും. പമ്പയിൽ നിന്ന് വൈകിട്ട് അഞ്ചിനു ശേഷം  തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും. 26 നാണു മണ്ഡലപൂജ. 30ന് വൈകിട്ട് 5നു മകരവിളക്കു മഹോത്സവത്തിനായി നട തുറക്കും. ജനുവരി 14നാണു മകരവിളക്ക്.