തുടർച്ചയായ മൂന്നാം ദിനവും ശബരിമലയിൽ ഭക്തജന പ്രവാഹം, മണ്ഡലപൂജ 26 നു.


ശബരിമല: തുടർച്ചയായ മൂന്നാം ദിനവും ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തെ തുടർച്ചയായുള്ള തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.

 

 ദർശനത്തിനായി 6 മണിക്കൂറിലധികം സമയം തീർത്ഥാടകർ കാത്തു നിന്നു. മരക്കൂട്ടത്തിനു സമീപം വരെ തീർത്ഥാടകരുടെ നിര നീണ്ടു. ഈ മാസം 26 നാണു മണ്ഡലപൂജ. മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും നട തുറക്കും.