കോട്ടയം സ്വദേശിനിയായ നേഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ, അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകും.


കോട്ടയം: കോട്ടയം സ്വദേശിനിയായ നേഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകാനൊരുങ്ങി ബന്ധുക്കൾ.

 

 കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോട്ടയം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനി കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ–സിന്ധു ദമ്പതികളുടെ മകൾ ലക്ഷ്മി രാധാകൃഷ്ണൻ (21)നെ ആണ് നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മി ആത്മഹത്യ ചെയ്യത്തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നില്ല എന്നാണു ബന്ധുക്കൾ പറയുന്നത്. വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ഒപ്പം താമസിച്ചിരുന്ന മറ്റു വിദ്യാർത്ഥികൾ ക്ലാസ്സിൽ പോയപ്പോഴാണ് സംഭവം. അസുഖം കാരണമാണ് ലക്ഷ്മി ക്‌ളാസിൽ പോകാതിരുന്നത്. പഠിയ്ക്കാൻ സമർത്ഥയായിരുന്ന ലക്ഷ്മിക്ക്  കോട്ടയത്തും കോഴിക്കോട്ടും അഡ്മിഷൻ ലഭിച്ചിട്ടും കോഴിക്കോട് തിരഞ്ഞെടുക്കുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.