കോട്ടയത്തിന് ഇത് അഭിമാന നിമിഷം! ഇന്ത്യൻ എക്കണോമിക് സർവ്വീസ് പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയ ഒരേ ഒരു മലയാളിയായി കോട്ടയം സ്വദേശിനി അൽ ജമീല.


കോട്ടയം: യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയ ഒരേയൊരു മലയാളിയായി കോട്ടയം  സ്വദേശിനി അൽ ജമീല സിദ്ദിഖ്.

 

 ആദ്യ പരിശ്രമത്തിൽ തന്നെ പന്ത്രണ്ടാം റാങ്ക് നേടിയാണ് അൽ ജമീല തിളക്കമാർന്ന മികച്ച വിജയം കരസ്ഥമാക്കിയത്. ഈ വര്ഷം ഈ പരീക്ഷയിൽ യോഗ്യത നേടിയ ഒരേയൊരു മലയാളിയാണ് ഈ കോട്ടയംകാരി. ജെഎൻയുവിൽ പിഎച്ച്ഡി വിദ്യാർഥിനിയാണ് അൽ ജമീല. കോട്ടയത്തിന് ഇത് അഭിമാന നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്. ഹൈസ്കൂളിൽ പഠിക്കുമ്പോൾത്തന്നെ എക്കണോമിക്സ് മനസ്സിലുണ്ടായിരുന്നു. പിഎച്ച്ഡി ചെയ്യുന്നതിന് ഒപ്പമാണ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് എന്ന് അൽ ജമീല പറഞ്ഞു. താൻ ഡോക്ടറാവുമെന്നോ അഭിഭാഷകയാവുമെന്നോ ഒക്കെയാണ് വീട്ടുകാർ കരുതിയിരുന്നതെന്നും തന്റെ ഇഷ്ട്ടം ഇതായിരുന്നുവെന്നും അൽ ജമീല പറഞ്ഞു. അമ്മയുടെ വലിയ പിന്തുണയാണ് മികച്ച വിജയത്തിന് പിന്നിലെ പ്രേരക ശക്തിയെന്നും അൽ ജമീല പറയുന്നു.