വൈക്കം: വൈക്കത്തിന് പുതുവർഷ സമ്മാനമായി ചെന്നൈയിൽ നിന്ന് വൈക്കത്തേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സ് സർവ്വീസ് ആരംഭിക്കുന്നു.
ഫ്രാൻസിസ് ജോർജ് എം.പി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് വൈക്കത്ത് നിന്നും ചെന്നൈയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കുന്നത്. സർവ്വീസ് ജനുവരി ഒന്നു മുതൽ ആരംഭിക്കും. നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് സമ്മേളന വേദിയിൽ വച്ച് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ചെന്നൈയിൽ നിന്നും വൈക്കത്തേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സർവ്വീസ് ആരംഭിക്കുവാൻ തീരുമാനിച്ചത്. ചെന്നൈയിലേക്കും തമിഴ്നാട്ടിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളായ പഴനി തഞ്ചാവൂർ വേളാങ്കണ്ണി എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടും ബസ് സർവ്വീസ് ആരംഭിക്കണമെന്നും ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടിരുന്നു.