കോട്ടയം: കോട്ടയത്ത് ബൈക്ക് ഇടിച്ചു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കാൽനടയാത്രികനായ വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു. വണ്ടിപ്പെരിയാർ മുങ്കലാർ മനോജ് (34) ആണ് മരിച്ചത്.
ഈ മാസം നാലാം തീയതി കോട്ടയം കോടിമതയിൽ വെച്ചാണ് അപകടം ഉണ്ടായത്. റോഡരികിലൂടെ നടന്നു വരികയായിരുന്ന മനോജിനെ ബൈക്ക് ഇടിക്കുകയായിരുന്നു. സ്വകാര്യ ബസ്സ് കണ്ടക്ടറായിരുന്നു മനോജ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനോജിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് മുങ്കലാർ പൊതുസ്മശാനത്തിൽ നടക്കും. അഞ്ജലിയാണ് ഭാര്യ. മകൾ കീർത്തന.