എരുമേലിയിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം നിയന്ത്രണംവിട്ടു രണ്ട് വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞു, അപകടത്തിൽ ഒരു മരണം, 2 പേർക്ക് പരിക്ക്.


എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം നിയന്ത്രണംവിട്ടു രണ്ട് വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ വഴിയില്‍ നിന്ന തീര്‍ഥാടകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. എരുമേലി ശബരിമല പാതയിൽ നിലക്കൽ തുലാപ്പള്ളിക്ക് സമീപം ആലപ്പാട്ട് കവലയിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ്സ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. ശബരിമല തീര്‍ത്ഥാടകനും അഖില ഭാരത അയ്യപ്പ സേവാ സംഘം തമിഴ്‌നാട് സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായ ചെന്നൈ സ്വദേശി ശിവകുമാര്‍ ( 65) ആണ് മരിച്ചത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലും മിനി ബസ്സിലും ഇടിച്ച ശേഷം ബസ് സമീപത്തെ പാര്‍ക്കിംഗ് ഭാഗത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.