തീർഥാടക തിരക്ക് വർദ്ധിച്ചു, ഗതാഗത കുരുക്കിലമർന്ന് എരുമേലി.


എരുമേലി: മണ്ഡല-മകരവിളക്ക് തീർഥാന കാലം അവസാനിക്കാൻ  ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ  തീര്ഥാടകത്തിരക്കിലമർന്നു എരുമേലി. ഇന്ന് പുലർച്ചെ മുതൽ എരുമേലിയുടെ പ്രധാന പാതകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മണിക്കൂറുകൾ കാത്തു കിടന്ന ശേഷമാണ് തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്കിങ് മൈതാനങ്ങളിൽ പ്രവേശിച്ചത്. കൂടുതൽ തീർത്ഥാടകരെത്തിത്തുടങ്ങിയതോടെ വീണ്ടും എരുമേലിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. ഇക്കൊല്ലം ഇതുവരെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നില്ല. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലും എരുമേലി-മുണ്ടക്കയം റോഡിലും എരുമേലി-റാന്നി റോഡിലും ഗതാഗതക്കുരുക്കാണ്. സമാന്തരപാതകളായ കുറുവാമൂഴി ഓരുങ്കൽ കടവ് റോഡ് വഴി വാഹനങ്ങൾ കടത്തി വിടുന്നുണ്ട്.