ഇല്ലിക്കൽക്കല്ല് സന്ദർശിച്ചു മടങ്ങുന്നതിനിടെ സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു, വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിച്ചു മരിച്ചു, ഭാര്യയെ ഗുരുതര പരിക്


ഈരാറ്റുപേട്ട: ഇല്ലിക്കൽക്കല്ല് സന്ദർശിച്ചു മടങ്ങുന്നതിനിടെ സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ പെരുമ്പാവൂർ സ്വദേശിച്ചു മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി അബ്ദുള്ള (47) ആണ് മരിച്ചത്. ഭാര്യയും ഈരാറ്റുപേട്ട സ്വദേശിനിയുമായ നൂർജഹാനെ ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽക്കല്ല് സന്ദർശിച്ചു മടങ്ങുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. മേലടുക്കം ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് ആദ്യം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അബ്ദുള്ളയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൂർജഹാനെ പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

പ്രതീകാത്മക ചിത്രം.