ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു.


കോട്ടയം: ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം ഈരാറ്റുപേട്ട തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരിച്ചത്. ഓസ്ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഡിസംബർ 22നു രാത്രിയിൽ ആഷിലിന്റെ വീടിനു സമീപമായിരുന്നു അപകടം. അപകടസമയത്തു മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലായിരുന്നു. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണു ആഷിലിന്റെ പിതാവ് റോയൽ തോമസ്. ഫ്ലയിങ് ക്ലബ്ബിൽ പരിശീലനം പൂർത്തിയാക്കിയ ആഷിൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. സംസ്കാരം ഇന്ന് നടക്കും. ഷീബ സ്റ്റീഫൻ ആണ് മാതാവ്. ഐൻസ് റോയൽ സഹോദരനാണ്. പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ എട്ടിന് രാവിലെ 10.30 മുതൽ 11 വരെ പൊതുദർശനം. തുടർന്ന് വിശുദ്ധ കുർബാനയും സംസ്‌കാര ശുശ്രൂഷകളും നടക്കും. 2.15-ന് പാൽമിറയിലെ ഫ്രീമാന്റിൽ സെമിത്തേരിയിൽ മൃതദേഹം എത്തിച്ച് ശുശ്രൂഷകൾക്കു ശേഷം സംസ്കരിക്കും.