കോട്ടയത്ത് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിന് പിന്നിലിടിച്ചു യുവതിക്ക് ദാരുണാന്ത്യം, അപകടം അവധി കഴിഞ്ഞു ജോലിക്ക് പോകുന്നതിനായി പിതാവിനൊപ്പം ബസ് സ്റ്റാ


കോട്ടയം: കോട്ടയത്ത് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിന് പിന്നിലിടിച്ചു യുവതിക്ക് ദാരുണാന്ത്യം. കോട്ടയം വടവാതൂർ തകിടിയേൽ ജയിംസ്-കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ മകൾ എക്സിബ മേരി ജെയിംസ്( മാളു-29 ) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫീസിനു സമീപം പുലർച്ചെ രണ്ട മണിയോടെയാണ് അപകടം ഉണ്ടായത്. മലപ്പുറം കോട്ടയ്ക്കൽ അൽമാസ് നഴ്സിങ് കോളജിലെ അധ്യാപികയായ എക്സിബ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനായി ചൊവ്വാഴ്ച പുലർച്ചെ പിതാവിനൊപ്പം സ്‌കൂട്ടറിൽ കോട്ടയം കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തു വെച്ച് തന്നെ എക്‌സിബയുടെ മരണം സംഭവിച്ചിരുന്നു. സംസ്കാരം ഇന്നു 2നു ചിലമ്പ്രക്കുന്ന് ഇമ്മാനുവൽ ഫെയ്ത്ത് ഫെലോഷിപ് സെമിത്തേരിയിൽ നടക്കും. ജിക്സയാണ് സഹോദരി. അപകടത്തിൽ പിതാവ് ജെയിംസിനു പരിക്കേറ്റിട്ടുണ്ട്.