പുതുവത്സരാഘോഷത്തിനായി എത്തി, കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞു കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു.


കാഞ്ഞിരപ്പള്ളി: കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞു കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശിയായ ഫൈസൽ(27) ആണ് മരിച്ചത്.

 

 പുതുവർഷത്തലേന്ന് ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി കുട്ടിക്കാനത്ത് എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തിയ ശേഷം സുഹൃത്തുക്കൾ പുറത്തിറങ്ങിയപ്പോൾ ഫൈസൽ വാഹനത്തിൽ തന്നെയിരിക്കുകയായിരുന്നു. പിന്നീട് ഉരുണ്ടുവന്ന കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. 350 ഓളം അടി താഴ്ചയിലേക്ക് ആണ് കാർ മറിഞ്ഞത്. അഗ്നിരക്ഷാ സേനയും  ടീം എമർജൻസി, ടീം നന്മക്കൂട്ടം പ്രവർത്തകരും സംയുകതമായാണ് തിരച്ചിൽ നടത്തിയത്. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം നെല്ലിമല പുതുപറമ്പിൽ അഷറഫ് - നസീമ ദമ്പതികളുടെ മകനാണ് ഫൈസൽ.