കോട്ടയം: പുതുവർഷപ്പുലരി പിറന്നപ്പോൾ കോട്ടയത്തെ കാത്തിരുന്നത് അപകട വാർത്തകൾ. ജില്ലയിലുണ്ടായ 3 വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത് 3 പേർക്ക്. പുതുവർഷത്തലേന്ന് 2 അപകടങ്ങളും പുതുവർഷപ്പുലരിയിൽ ഒരു അപകടവുമാണ് ഉണ്ടായത്. 3 പേർക്കാണ് ഈ അപകടങ്ങളിലാണ് ജീവൻ നഷ്ടമായത്.
കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും കോട്ടയം ഏറ്റുമാനൂര്‍ കാരിത്താസ് മേല്‍പ്പാലത്തില്‍ ഉണ്ടായ അപകടത്തിൽ കല്ലറ സ്വദേശിയയായ യുവാവിനും എരുമേലി കണമലയിലുണ്ടായ പകടത്തിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർക്കുമാണ് ജീവൻ നഷ്ടമായത്. കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞു കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശിയായ ഫൈസൽ(27) ആണ് മരിച്ചത്. എരുമേലി-ശബരിമല പാതയിൽ കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ ബസ്സ് മറിഞ്ഞു ഡ്രൈവർ മരിച്ചു. തെലങ്കാന സ്വദേശി രാജു(50) ആണ് മരിച്ചത്. പുതുവർഷപ്പുലരിയിൽ ബുധനാഴ്ച രാവിലെ 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. തെലുങ്കാനയിൽ നിന്നും ശബരിമല ദർശനത്തിനായി തീർത്ഥാടകരുമായി എത്തിയ വാഹനമാണ് നിയന്ത്രണംവിട്ടു മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും മോട്ടോർ വാഹനവകുപ്പും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണമല അട്ടിവളവിൽ നിയന്ത്രണംവിട്ട ബസ്സ് ക്രാഷ് ബാരിയർ തകർത്ത് ആണ് അപകടം ഉണ്ടായത്. ബസ്സിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഏറ്റുമാനൂര്‍ കാരിത്താസ് മേല്‍പ്പാലത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ കല്ലറ സ്വദേശിയായ ദേവനാരായണൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂര്‍ കാരിത്താസ് മേല്‍പ്പാലത്തില്‍ ആയിരുന്നു അപകടം. ഓർഡർ ഡെലിവറി ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് അപകടം മുണ്ടായത്. ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു ദേവനാരായണൻ.