കോട്ടയം കൊടുങ്ങൂരിൽ മാലിന്യക്കൂനയിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു.


കൊടുങ്ങൂർ: കോട്ടയം കൊടുങ്ങൂരിൽ മാലിന്യക്കൂനയിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പള്ളിക്കത്തോടു പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണിലെ ട്യൂഷന്‍ സെന്ററിനു സമീപമുള്ള ശുചിമുറിയുടെ സമീപത്തെ മാലിന്യത്തിലാണ് മനുഷ്യന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ തലയോട്ടി കണ്ടത് ഇതുവഴിയെത്തിയ കുട്ടികളാണ്. തലയോട്ടിക്കും എല്ലുകള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നു അധികൃതര്‍ പറഞ്ഞു. തലയോട്ടിയും എല്ലുകളും വിശദമായ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒരു തലയോട്ടി, 4 വാരിയെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയാണു മാലിന്യക്കൂനയിൽ നിന്നും ലഭിച്ചത്.