മുണ്ടക്കയം ഇനി ക്യാമറകണ്ണിൽ! നിയമലംഘകർ സൂക്ഷിക്കുക ഇനി പിടി വീഴും, മാലിന്യ നിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ ഗ്രാമപഞ്ചായത്ത് ക്യാമറകൾ സ്ഥാപ


മുണ്ടക്കയം: മാലിന്യനിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും ഉൾപ്പടെ നിയമലംഘകർ സൂക്ഷിക്കുക, മുണ്ടക്കയം ഇനി ക്യാമറ കണ്ണുകളിലാണ്, പിടി വീഴും. ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കും. ക്യാമറകൾ കണ്ണിമല മുതൽ സ്ഥാപിച്ചു തുടങ്ങി. കെൽട്രോണിനാണ് നിർമ്മാണ സംരക്ഷണ ചുമതലകൾ. മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാലിന്യനിക്ഷേപം പതിവായതിനെ തുടർന്ന് ദീഘനാളുകളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ മാലിന്യ നിക്ഷേപകരെ പിടികൂടാനും ഇതോടപ്പം മേഖലകളിലെ കുറ്റകൃത്യങ്ങൾ കണ്ടെത്താനും സഹായകമാകും. ആദ്യ ഘട്ടത്തിൽ 4 ക്യാമറകളാണ് സ്ഥാപിക്കുന്നത്. പിന്നീട് ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ക്യാമറകൾ സ്ഥാപിക്കും. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ദൃശ്യങ്ങൾ മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ലഭ്യമാകും.