കടുത്തുരുത്തി: പറവൂരിൽ നടന്ന സംസ്ഥാന ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മത്സരങ്ങളിൽ സ്വർണവും വെള്ളിയും നേടി സഹോദരിമാർ. അവർമ സ്വദേശി ചളുവേലിൽ കിഷോറിന്റെയും അഞ്ജുവിന്റെയും മക്കളായ ആർച്ചയും ആമ്പലുമാണ് മത്സരങ്ങളിൽ സ്വർണവും വെള്ളിയും നേടിയത്. ആർച്ച കുമിത്തെയിൽ സ്വർണവും കട്ടാസ്ൽ വെള്ളിയുമാണ് നേടിയത്. ആമ്പൽ കട്ടാസ്ൽ സ്വർണവും കുമിത്തെയിൽ വെള്ളിയും നേടി. കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആർച്ച. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആമ്പൽ.