പുതുവർഷപ്പുലരിയിൽ ദുഃഖവാർത്ത, എരുമേലി കണമലയിൽ ശബരിമല തീർത്ഥാടകരുടെ ബസ്സ് മറിഞ്ഞു ഡ്രൈവർ മരിച്ചു, 10 പേർക്ക് പരിക്ക്.


എരുമേലി: എരുമേലി-ശബരിമല പാതയിൽ കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ ബസ്സ് മറിഞ്ഞു ഡ്രൈവർ മരിച്ചു. തെലങ്കാന സ്വദേശി രാജു(50) ആണ് മരിച്ചത്.

 

 പുതുവർഷപ്പുലരിയിൽ ബുധനാഴ്ച രാവിലെ 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. തെലുങ്കാനയിൽ നിന്നും ശബരിമല ദർശനത്തിനായി തീർത്ഥാടകരുമായി എത്തിയ വാഹനമാണ് നിയന്ത്രണംവിട്ടു മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും മോട്ടോർ വാഹനവകുപ്പും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണമല അട്ടിവളവിൽ നിയന്ത്രണംവിട്ട ബസ്സ് ക്രാഷ് ബാരിയർ തകർത്ത് ആണ് അപകടം ഉണ്ടായത്. ബസ്സിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.  22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.