ഇന്ത്യൻ എക്കണോമിക് സർവ്വീസ് പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയ ഒരേ ഒരു മലയാളിയായ കോട്ടയം സ്വദേശിനി അൽ ജമീലയെ വീട്ടിലെത്തി അഭിനന്ദിച്ചു മന്ത്രി റോഷി അഗസ്റ്റ


കോട്ടയം: യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയ ഒരേയൊരു മലയാളിയായ കോട്ടയം  സ്വദേശിനി അൽ ജമീല സിദ്ദിഖ്നെ വീട്ടിലെത്തി അഭിനന്ദിച്ചു മന്ത്രി റോഷി അഗസ്റ്റിൻ. നെടുംകുന്നം സ്വദേശിയായ അൽ ജമീലയെ ഇപ്പോൾ താമസിക്കുന്ന അതിരംപുഴയിലെ വീട്ടിൽ എത്തിയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആദ്യ പരിശ്രമത്തിൽ തന്നെ പന്ത്രണ്ടാം റാങ്ക് നേടിയാണ് അൽ ജമീല തിളക്കമാർന്ന മികച്ച വിജയം കരസ്ഥമാക്കിയത്. ഈ വര്ഷം ഈ പരീക്ഷയിൽ യോഗ്യത നേടിയ ഒരേയൊരു മലയാളിയാണ് ഈ കോട്ടയംകാരി. ജെഎൻയുവിൽ പിഎച്ച്ഡി വിദ്യാർഥിനിയാണ് അൽ ജമീല. പ്ലസ് 2 നു ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാല, ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു), സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ് എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം. എംഎ പഠനകാലത്ത് ആദ്യ ശ്രമത്തിൽ തന്നെ ജെആർഎഫ് ഫെലോഷിപ്പും ഗേറ്റും നേടിയിരുന്നു. സ്കൂൾ തലം മുതൽ പ്രസംഗം, ഡിബേറ്റ് എന്നിവയിലെല്ലാം സജീവമായിരുന്നു അൽ ജമീല. ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റുമായിരുന്നു. അമ്മ സി.എ.അജിത സലാം ജിഎസ്ടി വകുപ്പിൽ പൊൻകുന്നം ഓഡിറ്റ് ഡിവിഷനിൽ ഡപ്യൂട്ടി കമ്മിഷണറാണ്.