മണിമല: മണിമല ഹോളി മെയ്ജെ ഫൊറോനാ പള്ളിയിൽ വിശുദ്ധ പൂജരാജാക്കന്മാരുടെ ആഘോഷമായ തിരുനാൾ ഇന്ന്. പ്രധാന തിരുനാൾ ദിനമായ ഇന്ന് വൈകിട്ട് 7 മണിക്ക് കറിക്കാട്ടൂർ കപ്പേളയിൽ നിന്നും ആരംഭിക്കുന്ന റാസാ മണിമല നഗരം ചുറ്റി പള്ളിയിൽ എത്തിച്ചേരും. ജനുവരി 7 വരെയാണ് തിരുനാൾ. ജനുവരി 5,6,7 ദിവസങ്ങളിലായാണ് തിരുനാൾ. ജനുവരി 5 നാണ് പ്രധാന തിരുനാളും പ്രസിദ്ധമായ റാസായും. മുത്തുക്കുടകൾ നേർച്ചയായി സമർപ്പിച്ച് നാനാജാതി മതസ്ഥർ റാസായിൽ പങ്കെടുക്കും. പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം കാഴ്ചവെയ്പ്, ലൈറ്റ് ആൻഡ് സൗണ്ട് ഷോയുമുണ്ട്.