എ.വി.റസലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കാതോലിക്കാബാവാ.



കോട്ടയം: അന്തരിച്ച സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ  അഭ്യുദയകാംക്ഷിയും പ്രിയ സുഹൃത്തുമായിരുന്നെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.

 

 പാർട്ടിയുടെ ജില്ലയിലെ ചുമതലക്കാരൻ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും മലങ്കരസഭയുമായി ഹൃദ്യമായ ബന്ധം അദ്ദേഹംകാത്തു സൂക്ഷിച്ചിരുന്നു. റസലിന്റെ വേർപാടിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും കാതോലിക്കാബാവാ അറിയിച്ചു.