ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും 2 പെണ്മക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
പാറോലിക്കൽ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്. ചിന്നിച്ചിതറിയ നിലയിലാണു മൃതദേഹങ്ങൾ. ആദ്യം മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നില്ല. രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. ഏറ്റുമാനൂർ പാറോലിക്കൽ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. പോലീസ് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. മൂവരും ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പോലീസിനോട് പറഞ്ഞു. തൊടുപുഴ സ്വദേശിയായ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.