ഇടുക്കി: ഇടുക്കി വാളറയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
എരുമേലി കണമല കാളകെട്ടി സ്വദേശിയായ പുതുപ്പറമ്പിൽ അരവിന്ദൻ പി എം(25) ആണ് മരിച്ചത്. കോതമംഗലത്തേക്ക് പോകുന്നതിനിടെ മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.