ഭാഗ്യദേവത കടാക്ഷിച്ചു, നാല് പേര് 100 രൂപ വീതം ഷെയർ ഇട്ട് ലോട്ടറി വാങ്ങി, ക്രിസ്മസ്-പുതുവത്സര ബംപറിൻ്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കോട്ടയത്തെ ഓട്ടോ


കോട്ടയം: കഷ്ടപ്പാടുകൾ മാറണമെന്ന് കുഞ്ഞു സ്വപ്നം കണ്ടു എടുത്ത ലോട്ടറി ടിക്കറ്റിൽ ഭാഗ്യദേവത കടാക്ഷിച്ചു. ക്രിസ്മസ്-പുതുവത്സര ബംപറിൻ്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കോട്ടയത്തെ ഓട്ടോ തൊഴിലാളികൾക്ക് ലഭിച്ചു.

 

 കോടിമത പള്ളിപ്പുറത്ത് കാവ് ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഡ്രൈവർമാരായ ബിജു, ഷമീർ, വിനോദ്, പ്രസാദ് എന്നിവർ 100 രൂപ വീതം ഷെയർ ഇട്ട് ആണ്  400 രൂപക്ക് ക്രിസ്മസ് പുതുവത്സര ബമ്പർ വാങ്ങിയത്. നാല് പേരും ചേർന്നെടുത്ത എക്സ്.എച്ച് 340460 എന്ന നമ്പറിലുള്ള ടിക്കറ്റിനാണു രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. വാരിശ്ശേരി സ്വദേശിയായ വില്പനക്കാരനിൽ നിന്നാണ് ഇവർ ടിക്കറ്റ് എടുത്തത്. ഫലം വന്ന ദിവസവും പിറ്റേന്നും നോക്കിയെങ്കിലും സമ്മാനവും തങ്ങളുടെ ടിക്കറ്റ് നമ്പറും കണ്ണിൽപ്പെട്ടില്ല എന്ന് ഇവർ പറയുന്നു. ആദ്യം ചെറിയ സമ്മാന തുകകൾ നോക്കിയപ്പോൾ ഒന്നും ലഭിച്ചില്ലല്ലോ എന്ന് സങ്കടപ്പെട്ടു. പിന്നീട് വലിയ തുകയുടെ സമ്മാന നമ്പർ നോക്കിയപ്പോഴാണ് തങ്ങൾ എടുത്ത ടിക്കറ്റിനു ഒരു കോടി രൂപ സമ്മാനമുണ്ടെന്നു ഇവർ അറിയുന്നത്. ഇതോടെ ഇവർ ടിക്കറ്റ് കോടിമത സഹകരണ ബാങ്കിൽ ഏൽപ്പിക്കുകയായിരുന്നു.