മുണ്ടക്കയം: കാട്ടാന കൊലപ്പെടുത്തിയ സോഫിയ ഇസ്മായിലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നെഞ്ചു നീറുന്ന അതിവികാരമായ നിമിഷങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ചെന്നപാറയിലേ വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം മൃതദേഹം മുണ്ടക്കയം വരിക്കാരി ജുമാ മസ്ജിദിൽ കബറടക്കി. സോഫിയയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായതിന്റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ കൈമാറി. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് കൊമ്പൻപാറയിൽ വെച്ചു സോഫിയയെ കാട്ടാന ആക്രമിച്ചു കൊന്നത്. വന്യമൃഗ ആക്രമണന്തിന് ശാശ്വത പരിഹാരം കാണണം എന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധിച്ചു. ഇടുക്കി കളക്ടർ എത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന് ഉറപ്പു നൽകിയതോടുകൂടിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രശ്ന പരിഹാരത്തിന് കളക്ടർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.