ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ അമ്മയെയും 2 പെൺകുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.
ചിന്നിച്ചിതറിയ നിലയിലാണു മൃതദേഹങ്ങൾ. 40 വയസ്സ് തോന്നിക്കുന്ന യുവതിയും 15നും 8നും ഇടയിൽ പ്രായമുള്ള പെൺകുട്ടിയുമാണ് മരിച്ചതെന്നാണു പ്രാഥമിക നിഗമനം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമാനൂർ പാറോലിക്കൽ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോലീസ് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.