കോട്ടയം: നാവിൽ വെള്ളമൂറിച്ചു അക്ഷരനഗരിയിൽ രുചി വൈവിധ്യങ്ങളുടെ കലവറ തീർത്ത് കോട്ടയം ഫുഡ് ഫെസ്റ്റിന് തുടക്കം.
റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിൽ നാഗമ്പടം മൈതാനത്ത് ആണ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചിരിക്കുന്നത്. വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് വൈവിധ്യങ്ങളായ രുചികൾ അറിയാനുള്ള അവസരം. ഫുഡ് ഫെസ്റ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാർച്ച് 2 വരെയാണ് ഫുഡ് ഫെസ്റ്റ് നടക്കുന്നത്. വിദേശ-നാടൻ രുചിക്കൂട്ടുകളുടെ 20 ഫുഡ് സ്റ്റാളുകളും, 20 നോൺ ഫുഡ് സ്റ്റാളുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി നടത്തുന്ന സ്പർശ് സ്‌കൂളിന്റെ ധനശേഖരണാർത്ഥമാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. 100 രൂപയാണു പ്രവേശന ഫീസ്. എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളുമുണ്ട്.